തിരുവല്ലയിൽ വാഹനാപകടം : ഏഴ് പേർക്ക് പരിക്ക്


 തിരുവല്ല എം.സി റോഡിലെ തിരുവല്ല മഴുവങ്ങാടിന് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുടുംബത്തിലെ ആറുപേരടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ആറു വയസുകാരന്‍റെ കണ്ണിൽ ഓട്ടോറിക്ഷയുടെ ചില്ല് തുളഞ്ഞു കയറി.

ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ തിരുവല്ല എസ്.എൻ.ഡി.പി യൂനിയൻ ഓഫീസിന് സമീപമായിരുന്നു അപകടം. ഓട്ടോറിക്ഷ ഓടിച്ചിരുന്ന തിരുമൂലപുരം മാടപ്പുറത്ത് വീട്ടിൽ രാജു ( 68 ), ഭാര്യ ഗോമതി (63), ചെറുമക്കളായ അനീറ്റ (10), ആരതി (11), അതുൽ (8), അലൻ (6), ബൈക്ക് യാത്രികനായിരുന്ന കുരമ്പാല തെങ്ങും പുറത്ത് വീട്ടിൽ അനൂപ് (26) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ