മോഷണംപോയ ബൈക്കുമായി മല്ലപ്പള്ളി സ്വദേശി അറസ്റ്റിൽ

സുഹൃത്ത് മോഷ്ടിച്ച ബൈക്ക് വാങ്ങി ഉപയോഗിച്ച യുവാവിനെ റാന്നി പോലീസ് അറസ്റ്റുചെയ്തു. റാന്നി ചെത്തോങ്കരയിൽ വാടകയ്ക്ക് താമസിക്കുന്ന മല്ലപ്പള്ളി മൂശാരികവല കൊട്ടകപ്പറമ്പിൽ മനു(25) ആണ് അറസ്റ്റിലായത്. തിരുവല്ല ടൗണിൽനിന്ന്‌ മോഷണംപോയ ബൈക്കാണ് ഇയാളുടെ കൈവശമുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

മനുവിന്റെ സുഹൃത്ത് ശംഭുവാണ് ബൈക്ക് മോഷ്ടിച്ചതെന്നും മോഷ്ടിച്ച ബൈക്കാണെന്നറിഞ്ഞുകൊണ്ട് സുഹൃത്തായ ശംഭുവിൽനിന്ന്‌ മനു വാങ്ങിയതാണെന്നും റാന്നി എസ്.ഐ. ടി.അനീഷ് പറഞ്ഞു. ബൈക്കിൽ ഇപ്പോൾ വ്യാജ നമ്പറായിരുന്നു. പെയിന്റും മാറ്റിയിരുന്നു.

കഴിഞ്ഞ ഒക്ടോബർ 21-ന് ബസ് ഡ്രൈവറായ കാരയ്ക്കൽ സ്വദേശി ശ്രീജിത്തിന്റെ ബൈക്ക് തിരുവല്ല ടൗണിൽനിന്ന്‌ മോഷണം പോയിരുന്നു. ജോലിക്കുപോയപ്പോൾ ടൗണിൽ വെച്ചിട്ടുപോയതായിരുന്നു. ബൈക്ക് റാന്നിയിലേക്ക് കൊണ്ടുവന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് റാന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മനുവിനെ അറസ്റ്റ് ചെയ്‌തത്. റാന്നി എസ്.ഐ. സി.കെ.ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

രണ്ടുവർഷം മുമ്പ് കീഴുവായ്പൂര് മഠത്തിൽകാവിലെ വഞ്ചിക കുത്തിത്തുറന്ന് പണം മോഷ്ടിച്ചതിന് മനുവിന്റെ പേരിൽ കേസുണ്ടായിരുന്നായും പോലീസ് പറഞ്ഞു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ