കോന്നി കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആർ.ഡി.) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി(സി.എഫ്.ടി.കെ.)യിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം, നെറ്റ് അഭികാമ്യം. ഉദ്യോഗാർഥികൾ 12-ന് രാവിലെ 10-ന് കോന്നി സി.എഫ്.ആർ.ഡി. ആസ്ഥാനത്ത് വാക്ക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും തിരിച്ചറിയൽ രേഖയും സഹിതം പങ്കെടുക്കണം. ഫോൺ: 0468- 2241144.
അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 12-ന് 9.30-ന് സ്കൂളിൽ എത്തണം.
പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക താത്കാലിക ഒഴിവിലേക്ക് 10-ാം തീയതി ബുധനാഴ്ച 10.30-ന് സ്കൂളിൽ അഭിമുഖം നടത്തും. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ രേഖയുമായി സ്കൂളിൽ ഹാജരാകണം. ഫോൺ: 9497609697.
അടൂർ ഐ.എച്ച്.ആർ.ഡി.യുടെ അടൂർ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ്, കെമസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഭാഗങ്ങളിലേക്ക് അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ 11-ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 04734 224078.
തെങ്ങമം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി മലയാളം തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 12-ന് രാവിലെ 10-ന് ഓഫീസിൽ എത്തണം. കോവിഡ് വാക്സിനേഷൻ രേഖകളും ഉണ്ടായിരിക്കണം.