ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റിനു നേർക്കുനടന്ന അതിക്രമത്തിൽ യു.ഡി.എഫ്. പ്രതിഷേധിച്ചു

 ആനിക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യുവിനെ സി.പി.എം. പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച്‌ യു.ഡി.എഫ്. പ്രകടനവും യോഗവും നടത്തി.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിൻസൺ പാറോലിക്കലിന്റെ അധ്യക്ഷതയിൽ കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗം കുഞ്ഞു കോശി പോൾ യോഗം ഉദ്ഘാടനം ചെയ്തു.

ഡി.സി.സി. സെക്രട്ടറി കോശി പി. സഖറിയാ, ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി പി.കെ. ബഷീർകുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ