കോട്ടാങ്ങൽ പെരുമ്പാറ ജലപദ്ധതിയുടെ പ്രധാന പൈപ്പ് ശാസ്താംകോയിക്കലിനും യത്തീംഖാനയ്ക്കും ഇടയിൽ പൊട്ടിയ കാരണം ശാസ്താംകോയിക്കൽ, മേലേപാടിമൺ, കുളങ്ങരക്കാവ്, ആനപ്പാറ, വള്ളിയാനി പൊയ്ക, വൈക്കം കോളനി, പാലത്താനം കോളനി എന്നീ ഭാഗങ്ങളിൽ ജലവിതരണം പൂർണമായും മുടങ്ങുമെന്ന് മല്ലപ്പള്ളി വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. പി.ഡബ്ല്യൂ.ഡി. അനുമതി നൽകിയാൽ മാത്രമേ പൈപ്പ് നന്നാക്കാൻ കഴിയു എന്നും റിപ്പോർട്ടുകൾ ഉണ്ട്..