വിവാഹവാഗ്‌ദാനം നൽകി പീഡനം; കുന്നന്താനം സ്വദേശി പിടിയിൽ


 വിവാഹവാഗ്‌ദാനം നൽകി പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ പിടിയിൽ. കുന്നന്താനം ആഞ്ഞിലിത്താനം പഴംപള്ളിൽ അജീഷ് യോഹന്നാ(35)നെയാണു ചെങ്ങന്നൂർ പോലീസ് അറസ്റ്റുചെയ്തത്. 

22-നാണു പാണ്ടനാട് സ്വദേശിനിയായ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തമിഴ്നാട് പൊള്ളാച്ചിയിൽ ഒളിച്ചുതാമസിപ്പിച്ചിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. 

ചെങ്ങന്നൂർ എസ്.ഐ. എസ്. നിതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതിയെ പിടികൂടിയത്. അജീഷ് വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനുമാണെന്നു പോലീസ് പറഞ്ഞു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ