വിദേശരാജ്യങ്ങളിലേക്കുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് പാസ്‌പോർട്ട് ഓഫീസുകൾ വഴി മാത്രം


 വിദേശരാജ്യങ്ങളിലേക്കുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി(പി.സി.സി.) ഇനിമുതൽ അപേക്ഷ നൽകേണ്ടത് പാസ്‌പോർട്ട് ഓഫീസുകളിലാണെന്ന് ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനി അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽനിന്നോ അല്ലെങ്കിൽ പോലീസ് സ്റ്റേഷനുകളിൽനിന്നോ നൽകിവരുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ ഇനിമുതൽ ബന്ധപ്പെട്ട പാസ്‌പോർട്ട് ഓഫീസുകളിൽ അപേക്ഷ നൽകിയാൽ ലഭ്യമാകും. പോലീസ് സ്റ്റേഷനുകളെയോ പോലീസ് ഓഫീസുകളെയോ ഇതിനായി ആരും സമീപിക്കേണ്ടതില്ലെന്നും എല്ലാ എസ്.എച്ച്.ഒ. മാരെയും ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ