എഴുമറ്റൂർ-പെരുമ്പാറ റോഡ് തകർച്ചയിൽ. ടാറിങ് ഇളകി റോഡിൻെറ പലയിടത്തും കുണ്ടുംകുഴിയും നിറഞ്ഞിരിക്കുകയാണ്. കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകടങ്ങൾക്കും കാരണമാകുന്നു.
അമിതഭാരം കയറ്റിയ ടിപ്പറുകൾ നിയന്ത്രണമില്ലാതെ പായുന്നതാണ് റോഡ് തകരാൻ പ്രധാന കാരണമെന്ന് നാട്ടുകാർ പറഞ്ഞു. എഴുമറ്റൂർ-കോട്ടാങ്ങൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് കൂടിയാണിത്.
റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും അമിതഭാരം കയറ്റിവരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നുമുള്ള പ്രദേശവാസികളുടെ ആവശ്യത്തിന് പഴക്കം ഏറെയുണ്ട്. ക്രഷർ യൂനിറ്റ് ലോബിയെ സഹായിക്കുന്ന സമീപനമാണ് അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. റോഡ് ഉന്നതനിലവാരത്തിൽ പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായി.