കോമളം പാലം പുനർനിർമ്മിക്കും

 വെള്ളപ്പൊക്കത്തിൽ തകർന്ന മണിമലയാറ്റിലെ കോമളം പാലം അപ്രോച്ച് റോഡോടു കൂടി പുനർനിർമ്മിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. 

കോമളം പാലത്തിനും അപ്രോച്ച് റോഡിനുമുണ്ടായ നാശനഷ്ടം സംബന്ധിച്ച് ചീഫ് എൻജിനിയർ വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മ​ണി​മ​ല​യാ​റി​നു കു​റു​കെ നി​ല​വി​ലു​ള്ള പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 17 നു​ണ്ടാ​യ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ഒ​ലി​ച്ചു പോ​യി​രു​ന്നു. തു​രു​ത്തി​ക്കാ​ട് ക​ര​യി​ലെ അ​പ്രോ​ച്ച് റോ​ഡാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഇ​തോ​ടെ പാ​ലം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി.

1987 നി​ർ​മി​ച്ച​ പാ​ല​ത്തി​ന​ട​യി​ൽ കൂ​ടി വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ സ്പാ​നു​ക​ൾ ത​മ്മി​ലു​ള്ള അ​ക​ലം അ​ഞ്ച് മീ​റ്റ​ർ മാ​ത്ര​മാ​ണ്. അതുമൂലം മുളങ്കൂട്ടങ്ങളും കൂറ്റൻ തടികളും പാലത്തിൽ തട്ടിനിന്ന് വെന്റ് വേ പൂർണമായും അടഞ്ഞു. അതോടെ വെള്ളം ഗതിമാറി അപ്രോച്ച് റോഡ് ഭാഗത്തു കൂടി ഒഴുകി അപ്രോച്ച് റോഡ് തകർന്നു. പാലത്തിന്റെ പിയറുകളിൽ പയിടത്തും തടികൾ വന്നിടിച്ച് കോൺക്രീറ്റ് ഇളകിപ്പോയിട്ടുണ്ട്. 

വ​രും​കാ​ല​ങ്ങ​ളി​ലും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വെ​ള്ള​മൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന ത​ര​ത്തി​ൽ പാ​ല​വും അ​പ്രോ​ച്ച് റോ​ഡും വേ​ണ​മെ​ന്നാ​ണ് ചീ​ഫ് എ​ൻ​ജി​നീ​യ​റു​ടെ ശി​പാ​ർ​ശ. ഇതിനായി പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മാത്യു ടി തോമസിന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ