ആങ്ങമൂഴി ജനവാസകേന്ദ്രത്തിലിറങ്ങിയ പുലിയെ പിടിച്ചു

ആങ്ങമൂഴി ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പുലിയെ വനപാലകര്‍ കെണി വെച്ചുപിടിച്ചു. ആങ്ങമൂഴി മുരിക്കിനിയിൽ സുരേഷിന്റെ  വീട്ടിലെ ആട്ടിൻകൂട്ടിൽ കയറിയ പുലിയെയാണ് വനംവകുപ്പ്‌ പിടിച്ചത്. മുന്‍ കാലിന് പരിക്കേറ്റ നിലയിലായിരുന്നു പുലി. ബുധനാഴ്ച രാവിലെ ഒൻപതിനാണ്‌ സംഭവം.       

വീട്ടുമുറ്റത്തെ ആട്ടില്‍കൂട്ടില്‍ പുലി നില്‍ക്കുന്നത് വീട്ടുകാര്‍ കണ്ടതോടെ പൊലീസിനേയും വനംവകുപ്പിനേയും വിവരമറിയിച്ചു. വനപാലകരും ആർആർപി സംഘവുമെത്തി വല വിരിച്ച് പുലിയെ കൂട്ടിലാക്കുകയായിരുന്നു. പരിക്കേറ്റ് അവശനിലയിലായ പുലി ആരേയും ആക്രമിക്കാനോ ചാടിപ്പോകാനോ ശ്രമിച്ചില്ല.  

റാന്നി ആർആർപി ഓഫീസിലെത്തിച്ച്‌ വനംവകുപ്പ് ഡോക്ടറെത്തി പരിശോധിച്ചു. 10 മാസം പ്രായമുള്ള പുലിയെ കൊല്ലം ജില്ലാ വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റി. രോഗം ദേഭമായ ശേഷമേ വനത്തിലേക്ക് തുറന്നുവിടുകയുള്ളൂവെന്ന് ഗൂഡ്രിക്കൽ റെയ്ഞ്ച് ഓഫീസർ എസ് മണി പറഞ്ഞു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ