കോട്ടാങ്ങലിൽ മോഷണം പെരുകുന്നു


 ചുങ്കപ്പാറ, കോട്ടാങ്ങൽ, മണിമല പഞ്ചായത്ത് പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ മോഷ്ടാക്കൾ വിഹരിക്കുന്നു. മാരംകുളം, നിർമലപുരം, ചുങ്കപ്പാറ, പുളിക്കമ്പാറ, കോട്ടാങ്ങൽ, കുളയാങ്കുഴി മേഖലകളിൽ മോഷണം വർധിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ കോട്ടാങ്ങൽ, കുളയാംകുഴി, ചുങ്കപ്പാറ, മാരംകുളം, നിർമലപുരം, പുളിക്കൻ പാറ തുടങ്ങിയ പ്രദേശങ്ങളിൽ മോഷ്​ടാക്കൾ എന്ന് സംശയിക്കുന്ന നിരവധിപേരെ കണ്ടതായി നാട്ടുകാർ പറയുന്നു. ആളുകൾ കൂടി പിടികൂടാൻ ശ്രമിക്കുമ്പോൾ ശ്രദ്ധ തിരിക്കാൻ സമീപത്ത് മറ്റാളുകളും ഉണ്ടായിരുന്നു. രാത്രി ഏറെ വൈകിയും നാട്ടുകാർ കൂട്ടത്തോടെ ഇവരെ പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. നമ്പർ ഇല്ലാത്ത വാഹനങ്ങളിലാണ് ഇവരുടെ സഞ്ചാരം. കറുത്ത പാൻറാണ് വേഷം. പൊക്കമുള്ള ആളാണെന്നും ദേഹത്ത് കരിയോയിൽ തേച്ചിട്ടുണ്ടുണ്ടെന്നും ദൃക്സാക്ഷികൾ പറയുന്നു. 

കഴിഞ്ഞദിവസം രാത്രിയിൽ നിർമലപുരം സെന്റ് മേരീസ് പള്ളി കവാടത്തിൽ സ്ഥാപിച്ചിരുന്ന ഗ്രോട്ടോയിലെ നേർച്ചപ്പെട്ടി മോഷ്ടാക്കൾ കുത്തിതുറന്ന് പണം അപഹരിച്ചു. പെരുന്നാൾ സമാപിച്ച ദിവസമാണ് മോഷണം നടന്നത്.

ഈ പ്രദേശത്തെ തെരുവ് വിളക്കുകൾ മാസങ്ങളായി പ്രകാശിക്കുന്നില്ല. സാമൂഹിക വിരുദ്ധരുടെയും മാലിന്യം തള്ളുന്നവരുടെയും മയക്കുമരുന്ന് വിതണക്കാരുടെയും വിഹാരസ്ഥലമായി നിർമലപുരം, നാഗപ്പാറ മാറി. കോട്ടാങ്ങൽ ദേവീക്ഷേത്ര കാണിക്കവഞ്ചി, തൈയ്ക്കാവ് നേർച്ചക്കുറ്റി, ചുങ്കപ്പാറ അസീസി സെന്റർ എന്നിവിടങ്ങളിലും മോഷണം നടന്നത് അടുത്തിടെയാണ്. പെരുമ്പെട്ടി പോലീസ് പരിധിയിലുള്ള ഈ പ്രദേശങ്ങളിൽ രാത്രിയിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ