എരുമേലിയിൽ ശബരിമല തീർത്ഥാടകയായ ബാലികയ്ക്ക് നേരെ അതിക്രമം


എരുമേലിയിൽ ശബരിമല തീർഥാടനത്തിനെത്തിയ ബാലികയെ അപമാനിക്കാൻ ശ്രമം. എട്ട് വയസ്സുകാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. തീർത്ഥാടക സംഘത്തിന്റെ പരാതിയില്‍ എരുമേലി റാന്നി റോഡിൽ ദേവസ്വം ബോർഡ് ഗ്രൗണ്ടിന് സമീപമുള്ള താൽക്കാലിക ഹോട്ടലിലെ ജീവനക്കാരനായ ജയപാലനെ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്നാട് രാമനാഥപുരം സ്വദേശിയാണ് ഇയാള്‍. 

ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. പ്രഭാത ഭക്ഷണം കഴിക്കാനെത്തിയ തീർത്ഥാടക സംഘത്തിലെ കുട്ടിയെ ഹോട്ടല്‍ ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സംഭവത്തെ തുടർന്ന് പ്രതിഷേധം ശക്തമായതോടെ പൊലീസ് ഹോട്ടൽ അടപ്പിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ