വായ്പ്പൂരിലെ എ.ടി.എം.മെഷീനുകൾ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി


വായ്പ്പൂര് മാർക്കറ്റ് ജംഗ്ഷനിൽ ഉള്ള എ.ടി.എം.മെഷീനുകളുടെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക് എന്നീ ബാങ്കുകളുടെ എ.ടി.എം. മെഷീനുകളാണ് പ്രളയത്തിന് ശേഷം പ്രവർത്തനം നിലച്ചത്. 

പ്രളയത്തെ തുടർന്ന് വെള്ളം കയറിയ എ.ടി.എം. മെഷീനുകൾ വെള്ളം ഇറങ്ങി ഒരു മാസം കഴിഞ്ഞിട്ടും പ്രവർത്തനക്ഷമമാക്കാനോ വൃത്തിയാക്കുവാനോ അധികൃതർ തയ്യാറായിട്ടില്ല. 

മെഷീനുകൾ പണി മുടക്കിയതോടെ അത്യാവശ്യ കാര്യങ്ങൾക്ക് പണം എടുക്കുവാനായി വായ്പ്പൂര് നിവാസികൾ ബുദ്ധിമുട്ടുകയാണ്. പത്തു കിലോമീറ്ററുകൾ അകലെ മല്ലപ്പള്ളിയിലോ, ചുങ്കപ്പാറയിലോ, എഴുമറ്റൂരിലോ പോകേണ്ട ഗതികേടിലാണ് പൊതുജനങ്ങളും യാത്രക്കാരും.

നിക്ഷേപം സ്വീകരിക്കുന്നത്തിന് കാണിക്കുന്ന വ്യഗ്രത പൊതുജന സേവന രംഗത്ത്  കാണിക്കാത്ത ഈ ബാങ്കുകളുടെ കെടുകാര്യസ്തതയെ പഴിക്കുകയാണ് പൊതു ജനങ്ങൾ. ഉടൻ തന്നെ ഇതിനുള്ള പരിഹാരം കാണണം എന്നാണ്  നാട്ടുകാരുടെ ആവിശ്യം.

News & Photo Courtesy: www.janamaithripampadynews.com

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ