പാതിക്കാട് വീടിന്റെ വാതിൽ പൊളിച്ച് മോഷണം: രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

 

ആൾതാമസമില്ലാത്ത വീടിന്റെ വാതിൽ പൊളിച്ച് അകത്തുകടന്ന് മോഷണം നടത്തുന്നതിനിടെ രണ്ട് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ.

തിരുനെൽവേലി പേട്ട വീരമണി (27), പേട്ട സ്റ്റാൻഡിന് സമീപം കാശി എന്ന് വിളിക്കുന്ന പരമശിവം (22) എന്നിവരെയാണ് കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്. പാതിക്കാട് കല്ലുമണ്ണിൽ പൊന്നമ്മ വർഗീസിന്റെ വീടിന്റെ മുകൾനിലയുടെ പിൻവശത്തെ വാതിലാണ് വെള്ളിയാഴ്ച രാത്രി 12-മണിയോടെ ഇവർ പൊളിച്ചത്. അടുത്ത വീട്ടിലെ ഒരാൾ മുറ്റത്തിറങ്ങിയപ്പോൾ ആളില്ലാത്ത വീട്ടിലെ വെളിച്ചം ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയശേഷം നാട്ടുകാരുടെ സഹായത്തോടെയാണ് ഇരുവരെയും പിടികൂടിയത്.

എസ്.ഐ. മാരായ പി.എ.മധു, ആദർശ്, രാകേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നേരത്തെ മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും മല്ലപ്പള്ളിയിലെ ആക്രിക്കടകളിൽ നേരത്തെ ജോലി ചെയ്തിരുന്നതായും പോലീസ് പറയുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ