ടിപ്പര്‍ലോറി തട്ടി വൈദ്യുതിക്കമ്പി വിണു: മല്ലപ്പള്ളിയിൽ ഗതാഗതക്കുരുക്ക്‌


മല്ലപ്പളളി വലിയപാലത്തില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതിക്കമ്പി ടിപ്പര്‍ ലോറി തട്ടി പൊട്ടിവീണു. ടൗണില്‍ 15 മിനിറ്റിലേറെ ഗതാഗതക്കുരുക്ക്‌. ഇന്നലെ വൈകിട്ട്‌ 6.35ന്‌ ആയിരുന്നു സംഭവം, എഴുമറ്റൂര്‍ ഭാഗത്തുനിന്നെത്തിയ ടിപ്പര്‍ ലോറിയുടെ മുകള്‍ഭാഗം തട്ടിയാണ്‌ വൈദ്യുതിക്കമ്പി പൊട്ടിവീണത്‌.

വൈദ്യുതി പ്രവഹിച്ചിരുന്ന കമ്പി ടിപ്പറില്‍ കുടുങ്ങിയെങ്കിലും അപകടമൊഴിവായി. ബസുകള്‍ ഉള്‍പ്പെടെ കുടുതല്‍ വാഹനങ്ങള്‍ എത്തിയതോടെ ഗതാഗത കുരുക്ക്‌ രൂക്ഷമായി. കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയില്‍ വാഹനങ്ങളുടെ നീണ്ടനിരയായി. വൈദ്യുതിബന്ധം വിച്ഛേദിച്ച്‌ കമ്പി മാറ്റിയാണ്‌ ഗതാഗതം പുനർ സ്ഥാപിച്ചത്.

Photo: Representative Image

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ