കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ മോഷ്ടിച്ചു


നേഴ്സിന്റെ വേഷം ധരിച്ചെത്തിയ യുവതി കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും പിഞ്ചു കുഞ്ഞിനെ മോഷ്‌ടിച്ചു. ​ഇന്ന് മൂന്ന് മണിയോടെ ഗൈനക്കോളജി വാർഡിൽ നിന്നും പരിശോധിക്കാനായി എന്ന് പറഞ്ഞാണ് കുഞ്ഞിനെ എടുത്തത് കൊണ്ട് പോയത്. 

ഇടുക്കി സ്വദേശികളുടെ നവജാത ശിശുവിനെയാണ് നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ തട്ടിയെടുത്തത്. നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ കുഞ്ഞിന്റെ അമ്മയോട് കുട്ടിയെ ചികിത്സയ്ക്കായി ആവശ്യപ്പെടുകയായിരുന്നു. ആശുപത്രി ജീവനക്കാരിയാണെന്ന ധാരണയിൽ കുട്ടിയെ ഇവർക്ക് മാതാപിതാക്കൾ കൈമാറി.ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ തിരികെ നൽകാതെ വന്നതോടെയാണ് മാതാപിതാക്കൾ കുഞ്ഞിനെ അന്വേഷിച്ചത്. 

എന്നാൽ, തങ്ങൾ ആരും തന്നെ കുട്ടിയെ ഏറ്റെടുക്കാൻ എത്തിയിട്ടില്ലെന്ന് നഴ്സിംഗ് അധികൃതർ അറിയിച്ചതോടെ ആശങ്കയായി. തുടർന്നു നടത്തിയ പരിശോധനയിലാണ് കുട്ടിയെ മോഷ്ടിച്ചെടുത്താണ് എന്നു കണ്ടെത്തിയത്. ഇതോടെ വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു. സംഭവം അറിഞ്ഞ് ഗാന്ധിനഗർ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ആശുപത്രിയിലും പരിസര പ്രദേശത്തും കുട്ടിയെ കണ്ടെത്തുന്നതിനായി തിരച്ചിലും ആരംഭിച്ചിട്ടുണ്ട്. 

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കാണാതായ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കാണാതായ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി ​ഗാന്ധിന​ഗർ പൊലീസ്. ആശുപത്രിക്ക് സമീപത്തുള്ള ഹോട്ടലിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പൊലീസെത്തുമ്പോൾ കുഞ്ഞുമായി യുവതി ഹോട്ടലിൽ നിൽക്കുകയായിരുന്നു.

ഈ സ്ത്രീ ഏതാനും ദിവസങ്ങളായി ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നതായി രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ