പുറമറ്റത്ത് പുരയിടത്തിന് തീപിടിച്ചു

 പുറമറ്റം-കുമ്പനാട് റോഡിൽ അഡോണപ്പടി ലത്തീൻ പള്ളിക്ക് സമീപം പുരയിടത്തിന് തീപിടിച്ചു. അരയേക്കറോളം സ്ഥലത്തെ തെങ്ങും തേക്കും ഉൾപ്പടെയുള്ള മരങ്ങൾ കത്തി. ഉണങ്ങിയ തെങ്ങോല വൈദ്യുത ലൈനിലേക്ക് വീണ് തീപിടിക്കുകയായിരുന്നു. 

നാട്ടുകാരും തിരുവല്ലയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചേർന്ന് തീയണച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി, അംഗങ്ങളായ രോഷ്നി ബിജു, വിനീത് കുമാർ, മോഹൻ ദാസ് തുടങ്ങിയവരും എത്തിയിരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ