കീഴ്‌വായ്പൂര് സുബ്രഹ്മണ്യസ്വാമിക്ഷേത്രം ഉത്സവം ജനുവരി 13-ന്

 കീഴ്‌വായ്പൂര് കിഴക്കേടത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവം ജനുവരി 13-ന് തുടങ്ങുമെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.ബി.അജികുമാർ തെക്കേതിൽ, സെക്രട്ടറി നന്ദു സി.പണിക്കർ കൊച്ചുപുത്തൂർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ഏഴിന് തന്ത്രി പറമ്പൂരില്ലത്ത് പദ്‌മനാഭൻ ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറും. 8.30-ന് ലൈവ് ഇൻസ്ട്രുമെന്റൽ മ്യൂസിക് ബാൻഡ് സംഗീതനിശ അവതരിപ്പിക്കും.

അഞ്ചാം ഉത്സവത്തിന് പടുതോടിന് എഴുന്നള്ളിക്കുമ്പോൾ ഇല്ലംനാറാണത്ത് ജങ്‌ഷനിലെ നാഗസ്വരസേവയും വരവേല്പും, പത്താം ഉത്സവത്തിന് ആറാട്ടുകഴിഞ്ഞ് മടങ്ങുമ്പോൾ മുപ്പതിൽപ്പരം കലാകാരൻമാർ നിരക്കുന്ന പഞ്ചാരിമേളം എന്നിവയാണ് ഇത്തവണത്തെ പ്രത്യേകതകളെന്ന് ഭാരവാഹികൾ പറഞ്ഞു.

14-ന് രാത്രി എട്ടിന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. 15-ന് രാത്രി എട്ടിന് മല്ലപ്പള്ളി മഴവിൽ വോയ്‌സ് കരോക്കെ ഗാനമേള നടത്തും. 16-ന് ഉച്ചയ്ക്ക് 12.30-ന് ഉത്സവബലി ദർശനം, വൈകീട്ട് 6.30-ന് കാവടി ഹിഡുംബൻപൂജ എന്നിവയുണ്ട്. എട്ടിന് കീഴ്‌വായ്പൂര് ശിവശക്തി കലാക്ഷേത്രം നൃത്തസന്ധ്യ അവതരിപ്പിക്കും. രാത്രി 10-ന് പുറപ്പാട് എഴുന്നള്ളിക്കും. 17-ന് വൈകീട്ട് 4.30-ന് പടുതോട് പാലത്തിലേക്ക് എഴുന്നള്ളിക്കും. ഇല്ലംനാറാണത്ത് പടിക്കൽ സ്വീകരണമുണ്ട്.

മാന്നാർ അഭിജിത്തിന്റെ ചെണ്ടമേളം, കോട്ടയം സൗന്ദർരാജിന്റെ നാഗസ്വരക്കച്ചേരി എന്നിവയുണ്ട്. രാത്രി 8.30-ന് മുരണി ദേവി ഭജൻസ് ഭജനാമൃത ജപലയം നടത്തും. 10-ന് മയിൽവാഹനമെഴുന്നള്ളിക്കും.

18-ന് രാവിലെ 11-ന് കാവടിയാട്ടം, രാത്രി എട്ടിന് സുമേഷ് മല്ലപ്പള്ളിയുടെ ഗാനമേള എന്നിവയുണ്ട്. 19-ന് വൈകീട്ട് 4.30-ന് പവ്വത്തിപ്പടി നടരാജസ്വാമി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. രാത്രി 8.30-ന് മല്ലപ്പള്ളി ഡ്രീംസ് കരോക്കെ ഗാനമേള നടത്തും. 20-ന് രാത്രി എട്ടിന് തൃശൂർ വർണമയൂരസംഘം ചിന്ത് പാട്ട് അവതരിപ്പിക്കും.

21-ന് രാത്രി 10.30-ന് കളമെഴുത്തും പാട്ടും വിളക്കെഴുന്നള്ളത്തും, 11-ന് തിരുവനന്തപുരം ഭരതക്ഷേത്രയുടെ ബാലെ, മൂന്നിന് പള്ളിവേട്ട എന്നിവ നടക്കും.

22-ന് രാവിലെ ഒൻപതിന് കൊടിയിറക്കി മഠത്തിൽകടവിലേക്ക് ആറാട്ടിനെഴുന്നള്ളിക്കും. ആറാട്ട് വരവിന് ക്ഷേത്രകലാപീഠം സംജിത്ത് സജൻ നയിക്കുന്ന പഞ്ചാരിമേളം, നീലംപേരൂർ സതീഷ് ചന്ദ്രന്റെ മയൂരനൃത്തം, വേഷച്ചമയങ്ങൾ എന്നിവയുണ്ടാകും. അന്നദാനത്തോടെ ഉത്സവം സമാപിക്കും. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ