മല്ലപ്പള്ളിൽ കുടിവെള്ള ക്ഷാമം രൂക്ഷം

മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി,ആനിക്കാട്, കോട്ടാങ്ങൽ,പുറമറ്റം, എഴുമറ്റൂർ, കൊറ്റനാട് എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ജല അതോറിറ്റി നിന്നും ലഭിയ്ക്കുന്ന ജലമാണ് ഗ്രാമവാസികളുടെ ആശ്രയം. 

ജലക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുമ്പോഴും ജല അതോറിറ്റിയുടെ ജലം പാഴാക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുക. മല്ലപ്പള്ളി പഞ്ചായത്ത് പരുതിയിൽ 4, കോട്ടാങ്ങൽ 7, എഴുമറ്റൂർ 9, ആനിക്കാട് 9,10 വാർഡുകളിൽ ജല അതോറിറ്റിയുടെ പെപ്പുലൈൻ ചോർച്ചയിലൂടെ കുടിവെള്ളം പാഴാക്കുന്നുണ്ട്. പൈപ്പുലൈനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെങ്കിലും കാര്യമായ മാറ്റമൊന്നുമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

ഈ വെള്ളം വില്ലനാകുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. ശുദ്ധീകരണം കൂടാതെ നേരിട്ട് ജലം ഉപയോഗിക്കുന്നവരാണ് രോഗബാധ ഭയന്ന് കഴിയുന്നത്. കോട്ടാങ്ങൽ, ആനിക്കാട്, മല്ലപ്പള്ളി, പുറമറ്റം, എഴുമറ്റൂർ എന്നീ പഞ്ചായത്തുകളിൽ പുഴയിലെ വെള്ളം നേരിട്ട് പൈപ്പുകൾ വഴി വീടുകളിലെത്തുകയാണ് ചെയ്യുന്നത്. 

വാട്ടർ അതോറിറ്റി ക്ളോറിൻ കലക്കുക മാത്രമാണ്  ചെയ്യുന്നത്. 30 കോടി രൂപ ചെലവിൽ മൂന്ന് പഞ്ചായത്തുകൾക്കായി തീർത്ത വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് തുരുമ്പെടുത്ത് തുടങ്ങി. പൈപ്പിടാൻ പണമില്ലാത്തതിനാൽ പദ്ധതി മുടങ്ങിയിരിക്കുകയാണ്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ