കോവിഡ്‌: കുമ്പനാട്‌ സ്റ്റേറ്റ് ബാങ്ക് ശാഖ അടച്ചു

ജീവനക്കാര്‍ക്ക്‌ വ്യാപകമായി കോവിഡ്‌ ബാധിച്ചതോടെ കുമ്പനാട്‌ സ്റ്റേറ്റ് ബാങ്ക് പ്രധാന ശാഖ താല്‍ക്കാലികമായി അടച്ചു. പത്തില്‍ ഏറെ ജീവനക്കാര്‍ക്ക്‌ കോവിഡ്‌ ബാധിച്ചതോടെയാണ്‌ പ്രധാന ശാഖ താല്‍ക്കാലികമായി അടച്ചത്‌. ചെസ്റ്റ്‌ ബ്രാഞ്ച് കൂടിയാണ്‌ പ്രധാന ശാഖ. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ളവ വാങ്ങുന്നതിന്‌ കഴിഞ്ഞ ദിവസങ്ങളില്‍ ധാരാളം പേര്‍ ശാഖയില്‍ എത്തിയിരുന്നു.

സമ്പര്‍ക്കത്തില്‍ ഉള്ള എല്ലാവരേയും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിച്ച്‌ വരികയാണ്‌. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ്‌ ആരോഗ്യ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ