പാതിക്കാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ കൺവെൻഷനും പെരുന്നാളും ഇന്നു മുതൽ

 ആനിക്കാട് പാതിക്കാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ 79-ാമത് കൺവെൻഷനും 134-ാമത് പെരുന്നാളും ജനുവരി ഒൻപതുമുതൽ 15 വരെ നടക്കും. ഞായറാഴ്ച രാവിലെ എട്ടിന് തുടങ്ങുന്ന കുർബാനയ്ക്ക് ഫാ. വർഗീസ് എബ്രഹാം മേലേത്തറയിൽ കാർമികത്വം വഹിക്കും.

10-ന് പെരുന്നാൾ കൊടിയേറും, വൈകീട്ട്‌ ഏഴിന് ഡോ. സജി അമയിൽ പ്രസംഗിക്കും. 12-ന് വൈകീട്ട് ഏഴിന് റവ. ബസലേൽ റമ്പാൻ, 13-ന് വൈകീട്ട് ഏഴിന് ഫാ. വിജു ഏലിയാസ് എന്നിവർ പ്രസംഗിക്കും. 14-ന് വൈകീട്ട് 8.15-ന് മുന്നിന്മേൽ കുർബാനയ്ക്ക് വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ നേതൃത്വം നൽകും. നേർച്ചവിളമ്പോടെ ചടങ്ങുകൾ സമാപിക്കും. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ