തെള്ളിയൂരിൽ കാട്ടുപന്നികളെ വെടി​വച്ചു കൊന്നു

 തെള്ളിയൂര്‍ കാര്‍ഷികവിളകള്‍ സ്ഥിരമായി നാശം വരുത്തിയിരുന്ന കാട്ടുപന്നികളെ വെടിവച്ച്‌ കൊന്നു, റാന്നി ഫോറസ്റ്റ്‌ റാപ്പിഡ്‌ റെസ്പോണ്‍സ്‌ ടീമിന്റെ നിര്‍ദ്ദേശ്രപകാരം എംപാനല്‍ അംഗമായ കെ.ജി. ജോസ്‌ പ്രകാശാണ്‌ കഴിഞ്ഞദിവസം കാടുപന്നികളെ വെടിവച്ച്‌ കൊന്നത്‌. 

എരുത്തില്‍ തോമസ്‌ എബ്രഹാമിന്റെ പുരയിടത്തിലെ കൃഷി നശിപ്പിച്ചിരുന്നു. ഇതിനു മുന്‍പും എഴുമറ്റൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ പന്നികളെ വെടിവച്ച്‌ കൊന്നിരുന്നു. 

പഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു, വൈസ് പ്രസിഡന്റ് ഷിനു കീച്ചേരിൽ, മെമ്പർ അനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരായ ആർ.സുരേഷ് കുമാർ, എ.എസ്.നിധിൻ, എം.അജയകുമാർ എന്നിവർ ജഡം ഏറ്റെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ