റെജി പണിക്കമുറി മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്

 മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായി പതിമൂന്നാം വാർഡ് അംഗം കോൺഗ്രസിലെ റെജി പണിക്കമുറി തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ റെജിക്ക് ആറും എൽ.ഡി.എഫ്. സ്ഥാനാർഥി ബിജു പുറത്തൂടന് അഞ്ചും വോട്ടുകൾ കിട്ടി. ബി.ജെ.പി. വിട്ടുനിന്നു. 

വെണ്ണിക്കുളം എ.ഇ.ഒ. അനില വരണാധികാരിയായിരുന്നു. നിലവിലുണ്ടായിരുന്ന വൈസ് പ്രസിഡന്റ് സജി ഡേവിഡ്, യു.ഡി.എഫ്. മുൻ തീരുമാനപ്രകാരം സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ട് വർഷത്തേക്കാണ് അവസരം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ