തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നു പാളത്തിലേക്കു വീണ് യുവതി മരിച്ചു. കുന്നന്താനം സ്വദേശിനി അനു മോഹൻ ( 32 ) ആണ് മരിച്ചത് . സ്റ്റേഷനിൽ ബന്ധുവിനെ യാത്രയാക്കാൻ എത്തിയ അനു , ശബരി എക്സ്പ്രസിൽനിന്നാണ് ട്രാക്കിലേക്കു വീണത്.
ബന്ധുവിനെ യാത്രയാക്കുന്നതിനായി അനു ട്രെയിനിനുള്ളിൽ കയറി. തിരിച്ചിറങ്ങുമ്പോൾ ട്രെയിൻ നീങ്ങി തുടങ്ങുകയും കാൽതെന്നി ട്രെയിനിന് അടിയിൽപ്പെടുകയുമായിരുന്നു