മല്ലപ്പള്ളി വായ്പൂരിൽ തീപിടിത്തം

 മല്ലപ്പള്ളി, വായ്പൂര് രണ്ടാം വാർഡിൽ പത്തേക്കറോളം വസ്തു കത്തിനശിച്ചു. പറങ്കിമാവ്‌, വാഴ, കൈത കൃഷികൾക്കാണ് നഷ്ടം. പ്രദീപ് ഭവനിൽ പ്രദീപ്കുമാർ, കുന്നുംപുറത്ത് സന്തോഷ് മാത്യു, കുഴിക്കാട് ശാന്തമ്മ, ഉറുമ്പനാകുളം ഗോപി, മംഗലം ഗോപിമോഹൻ, കുഴിക്കാട് ഗോപി എന്നിവരുടെ പറമ്പുകളിലാണ് ഞായറാഴ്ച പന്ത്രണ്ടരയോടെ അഗ്നിബാധയുണ്ടായത്. 

റാന്നിയിൽനിന്ന് എത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രണ്ടരയോടെ തീയണച്ചു. പഞ്ചായത്ത് അംഗം അഞ്ജു സദാനന്ദനും എത്തിയിരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ