മണിമലയാറില്‍ കഴിഞ്ഞ ഒക്ടോബറിലുണ്ടായ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച റാന്നി നിയോജക മണ്ഡലത്തില്‍പെട്ടവര്‍ക്ക് 1,95,83200 രൂപ അനുവദിച്ചതായി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു.
റാന്നി നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളി താലൂക്കില്‍ ഉള്‍പ്പെട്ട കോട്ടാങ്ങല്‍, പെരുമ്പെട്ടി, തെള്ളിയൂര്‍, എഴുമറ്റൂര്‍ വില്ലേജുകളില്‍പ്പെട്ടവര്‍ക്കാണ് നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്.
കോട്ടാങ്ങല്‍ വില്ലേജില്‍ നിന്നും 475 അപേക്ഷകള്‍ ലഭിച്ചത് അനുസരിച്ച് കണക്കാക്കിയ നഷ്ടപരിഹാരം 1,93,63200രൂപയും, പെരുമ്പെട്ടി വില്ലേജില്‍ നിന്ന് ലഭിച്ച അഞ്ച് അപേക്ഷകള്‍ക്കുള്ള 1 ലക്ഷം രൂപയും, തെളളിയൂര്‍ വില്ലേജില്‍ നിന്നും ലഭിച്ച അപേക്ഷയില്‍ 60,000 രൂപയും, എഴുമറ്റൂര്‍ വില്ലേജില്‍ നിന്നും ലഭിച്ച അപേക്ഷക്ക് 60,000 രൂപയുമാണ് അനുവദിച്ചത്.