മല്ലപ്പള്ളിയിൽ നായകളെ പരിപാലിച്ച കാളിമുത്തു യാത്രയായി

 മല്ലപ്പള്ളി ടൗണിലെ കടകളുടെ വരാന്തകളിൽ അന്തിയുറങ്ങിയിരുന്ന തെരുവു നായകളുടെ പരിപാലകന്‍ കാളിമുത്തു മരിച്ചു. ഇന്നലെ ഉച്ചയോടെ കുഴഞ്ഞുവിണാണ്‌ മരിച്ചത്‌. 

തമിഴ് നാട് സ്വദേശിയായ കാളിമുത്തു 3 പതിറ്റാണ്ടുകള്‍ക്ക്‌ മുന്‍പാണ്‌ മല്ലപ്പളിയില്‍ എത്തിയത്‌. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വിവാഹം ചെയ്തിരുന്നുവെങ്കിലും ഭാര്യയുമായി പിണങ്ങിയതിനാല്‍ തനിച്ചായിരുന്നു. 

പച്ചക്കറിക്കടകളില്‍ വര്‍ഷങ്ങളായി ജോലിചെയ്തിരുന്നു കാളി മുത്തു കടത്തിണ്ണകളില്‍ ആയിരുന്നു അന്തിയുറങ്ങിയിരുന്നത്. തെരുവോരങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന നായ്ക്കളെ കുടെക്കുടിയിരുന്ന കാളിമുത്തു താൻ ഭക്ഷിച്ചില്ലെങ്കിലും തെരുവുനായ്ക്കൾക്ക് ഭക്ഷണം നകിയിരുന്നു.  

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ