ആനിക്കാട് മുറ്റത്തുമ്മാവിൽ ഓമ്മണിൽ പടിക്ക് സമീപം വൈക്കോൽ കയറ്റി വന്ന മിനിലോറിക്ക് തീ പിടിച്ചു. താണുകിടന്ന വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം. ഉടൻ നാട്ടുകാർ ചേർന്ന് വാഹനത്തിൽ നിന്നും കച്ചി വലിച്ച് പുറത്തിട്ടതിനാൽ വാഹനത്തിന് തീ പിടിക്കാതെ രക്ഷപ്പെട്ടു.
വ്യാഴാഴ്ച്ച ഉച്ചക്ക് 11 മണിയോടെയായിരുന്നു സംഭവം. നെടുക്കുന്നം ഭാഗത്ത് നിന്നും മല്ലപ്പള്ളി ഭാഗത്തേക്ക് വൈക്കോൽ കയറ്റി വരികയായിരുന്ന മിനിലോറി മുറ്റത്തുമാവിൽ വച്ച് വൈദ്യുതി ലൈനിൽ തട്ടിയതോടെ തീപിടിക്കുകയായിരുന്നു എന്ന് പറയുന്നു.
ഉടൻ നാട്ടുകാർ ചേർന്ന് ശ്രമകരമായി കച്ചി പുറത്തേക്ക് വലിച്ചിട്ടതിനാൽ വാഹനത്തിനു തീപ്പിടിക്കാതെ രക്ഷപ്പെട്ടു. റോഡിൽ വീണ കച്ചി മുഴുവനായും കത്തി നശിച്ചു. തുടർന്ന് തിരുവല്ല ചങ്ങനാശേരി എന്നിവിടങ്ങളിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർ എൻജിൻ എത്തിയാണ് തീ പൂർണ്ണമായും അണച്ചത്.