വായ്പൂരിൽ വൈദ്യുതി കേബിൾ വീണ്ടും പൊട്ടിവീണു

 വായ്പൂരിൽ വൈദ്യുതി പ്രവാഹമുള്ള ഏരിയൽ ബഞ്ച് കേബിൾ വീണ്ടും പൊട്ടിവീണു. വൈക്കം ജങ്ഷന് സമീപമാണ് ചൊവ്വാഴ്ച അപകടമുണ്ടായത്. ആർക്കും പരിക്കില്ല. ജനുവരി 31 -ന് വായ്പൂര് തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് വായ്പൂര് ശാഖയ്ക്ക് മുന്നിൽ ഇതേ തരത്തിൽ കേബിൾ താഴെ പതിച്ചിരുന്നു.

റോഡിൽ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന അമ്മയും മകനും വണ്ടി നിയന്ത്രണംവിട്ട് മറിഞ്ഞ് അന്ന് പരിക്കേൽക്കുകയും ചെയ്തു. മല്ലപ്പള്ളി സബ് സ്റ്റേഷനിൽനിന്ന് കഴിഞ്ഞ മാസം ചുങ്കപ്പാറയ്ക്ക് വലിച്ച കേബിളാണ് കൂട്ടിയോജിപ്പിച്ച ഭാഗം വിട്ട് രണ്ട് തവണയും ഇളകിവീണത്. കഴിഞ്ഞ പ്രാവശ്യം വീണപ്പോൾ എക്സിക്യുട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ വേണ്ട സുരക്ഷാ നടപടിയുണ്ടായില്ല. വീണ്ടും അപകടമുണ്ടായത് ഇതിന്റെ സൂചനയാണ്.

ലൈൻ പലയിടത്തും ഇതേ തരത്തിൽ അപകടത്തിലായിട്ടും അധികൃതർ ശ്രദ്ധിക്കുന്നില്ലെന്ന് പരാതിയുണ്ട്. കേബിളുകൾ തമ്മിൽ യോജിപ്പിക്കുന്നതിന് നിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ചതായാണ് ആരോപണം. ഒരേ തരത്തിൽ അപകടം വരുന്നതിന് കാരണം ഇതാണെന്ന് പറയുന്നു.

വാഹനങ്ങളിലോ യാത്രക്കാരിലോ നൂറിലധികം കിലോ ഭാരമുള്ള കേബിൾ നേരിട്ട് പതിച്ചാൽ ദുരന്തമാകുമെന്നുറപ്പാണ്. അതിന് കാത്തിരിക്കാതെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അടക്കമുള്ള ഏജൻസികൾ വിശദമായ പരിശോധന നടത്തണമെന്നാണ് ആവശ്യം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ