മല്ലപ്പള്ളിയിൽ മോട്ടോർ മോഷണം: രണ്ടുപേർ അറസ്റ്റിൽ

ചെറുകിട ജലസേചന വകുപ്പിന്റെ മല്ലപ്പള്ളി ആനിക്കാട് ദേവങ്കര പമ്പ് ഹൗസിൽ നിന്ന് മോട്ടോർ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോട്ടാങ്ങൽ വായ്പൂര് പാലയ്ക്കൽ പാലത്താനം കോളനിയിൽ കെ.കെ.അനീഷ് കുമാർ(സന്തോഷ്-40), കുളത്തൂർ നെല്ലിമല നെടുംപാല ടി.ആർ.വിനീത്(34) എന്നിവരെയാണ് കീഴ്‌വായ്പൂര് ഇൻസ്‌പെക്ടർ ജി.സന്തോഷ് കുമാർ അറസ്റ്റ് ചെയ്തത്. 16-നായിരുന്നു മോഷണം. 

മല്ലപ്പള്ളി മൂശാരികവലയ്ക്ക് സമീപമുള്ള ആക്രിക്കടയിൽ 1800 രൂപയ്ക്ക് ഇരുവരും മോട്ടോർ വിറ്റെന്ന് പോലീസ് പറഞ്ഞു. എസ്.ഐ. ബി.എസ്.ആദർശ്, സി.പി.ഒ. മാരായ രവി, സജി എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ