വായ്പൂരിൽ വിദ്യാര്‍ഥിനികളെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകൻ കസ്റ്റഡിയില്‍

 മല്ലപ്പള്ളിയിൽ വിദ്യാര്‍ഥിനികളെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

പെരുമ്ബെട്ടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വായ്പൂര് ഊട്ടുകുളം മദ്രസയിലെ അധ്യാപകന്‍ കൊല്ലം കാവനാട് തെക്കേവാപ്പറമ്ബ് പനമൂട്ടില്‍ കിഴക്കേതില്‍ ഉസ്താദ് മുഹമ്മദ് സാലിഹ് (57) ആണ് പെരുമ്ബെട്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

മൂന്നു പെണ്‍കുട്ടികളെ ഇയാള്‍ ശാരീരികമായി ഉപദ്രവിച്ചൂവെന്ന് പരാതി ലഭിച്ചിരുന്നു. കുട്ടികളില്‍ ഒരാളുടെ മാതാവിൻ്റെ  പരാതി പ്രകാരമാണ് അറസ്റ്റ്. പോക്‌സോ ആക്‌ട് പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസ് എടുത്തിട്ടുള്ളത്. അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കോടതിയില്‍ ഹാജരാക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ