തകർന്ന് കിടക്കുന്ന വായ്പൂര് പാലക്കൽ റോഡും ഇടിഞ്ഞു കിടക്കുന്നു കലുങ്കും പുനർനിർമിക്കണം

വായ്പൂര്-പാലക്കൽ-ആനപ്പാറ റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിട്ടു മാസങ്ങൾ ആവുന്നു. പ്രളയങ്ങൾ റോഡ് തകരുന്നതിനു കാരണമായത്. പാലക്കൽ ഗ്രാമീണ വായനശാലക്ക് സമീപം ഉള്ള കലുങ്കിന്റെ അടിഭാഗം ഇടിഞ്ഞു കിടക്കുകയാണ്.

നിരവധി വാഹനങ്ങൾ കലുങ്കിൽ കൂടി കടന്നു പോകുന്നതാണ്. വായ്‌പ്പൂരിനെ ചാലാപ്പള്ളിയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. റോഡിന്റെ വശങ്ങളിലെ കെട്ടുകളും തകർന്ന നിലയിലാണ്.

ഈ റോഡിൻറെ സുരക്ഷാ പരിശോധന നടത്തി പാതയും പാലവും പുനർനിർമിക്കണം എന്ന് നാട്ടുകാർ അവശ്യപ്പെടുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ