പത്തനംതിട്ട ജില്ലയിലെ മെഗാ ജോബ് ഫെയർ 2022 മാർച്ച് 19 ന്

കേരള  അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ് മുഖേന  നടപ്പിലാക്കുന്ന  കേന്ദ്ര സർക്കാർ  പദ്ധതിയായ  സങ്കൽപ്  ൻ്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ  തൊഴിൽ മേള 2022 മാർച്ച് 19 ന്  സംഘടിപ്പിക്കുന്നു. ജില്ലാ ഭരണകൂടവും ജില്ലാ സ്കിൽ കമ്മിറ്റിയും ജില്ലാ പ്ലാനിംഗ് ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ തൊഴിൽ മേളയിൽ 50 ൽ പരം കമ്പനികളും 3000 ത്തോളം ഒഴിവുകളും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

എഞ്ചിനീയറിംഗ്, ഐറ്റി, നഴ്സിംഗ് , ഐടിഐ, ഓട്ടോമൊബൈൽ പോളിടെക്നിക്,  എംബിഎ, ബിരുദം, ബിരുദാന്തര ബിരുദം, പ്ലസ് ടു, പത്താംതരം, ഹ്രസ്വകാല തൊഴിൽ പരിശീലനങ്ങൾ നേടിയവർക്കും തൊഴിൽ മേളയിൽ അവസരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

താല്പര്യമുള്ളവർ സർട്ടിഫിക്കറ്റും ബയോഡാറ്റയുമായി മാർച്ച്‌ 19 ന് രാവിലെ 9 മണിക്ക്  പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ എത്തിച്ചേരുക. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ മാർച്ച്  19ന് രാവിലെ 9മണി മുതൽ സ്പോട്ട് രജിസ്ട്രേഷൻ  ഉണ്ടായിരിക്കുന്നതാണ്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ