അപകടത്തിൽപെട്ട കാറിൽ സ്കൂൾ ഐഡി കാർഡ് : പുല്ലാട് സ്വദേശി അറസ്റ്റിൽ

 അപകടത്തിൽപെട്ട കാറിൽ നിന്നു സ്കൂളിലെ തിരിച്ചറിയൽ കാർഡ് കണ്ടെടുത്തതിന്റെ പശ്ചാത്തലത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് കുടുങ്ങി. പത്തനംതിട്ട പുല്ലാട് കുറവൻകുഴി വിഷ്ണു നിവാസിൽ വിഷ്ണു (20) ആണ് പിടിയിലായത്. 

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർഥിനിയെ കഴിഞ്ഞ 2, 3 തീയതികളിൽ സുഹൃത്തിന്റെ ആളില്ലാത്ത വീട്ടിൽ കൊണ്ടു പോയി പീഡിപ്പിച്ചതായി പൊലീസ് പറ‍‍‍‍ഞ്ഞു. കഴി‍ഞ്ഞ ദിവസം ഭരതന്നൂരിൽ പെൺകുട്ടിയുടെ സുഹൃത്തിന്റെ വീട്ടിൽ കൊണ്ടു പോയി വിഷ്ണു പീഡിപ്പിച്ചു. 

പെൺകുട്ടിയെ കൊണ്ടു പോയ കാർ പാങ്ങോട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ അപകടത്തിൽപെടുകയായിരുന്നു. പൊലീസ് കാർ പരിശോധിച്ചപ്പോൾ സ്കൂളിലെ ഐഡി കാർഡും ബാഗും കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെ പൊലീസ് പിടികൂടിയത്. വിഷ്ണുവിനെ കടയ്ക്കൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ