മല്ലപ്പള്ളി വെസ്റ്റ് സെന്റർ കലാമേള ഇന്നലെ നടത്തപ്പെട്ടു

 

മാർത്തോമ്മാ യുവജനസഖ്യം മല്ലപ്പള്ളി വെസ്റ്റ് സെന്റർ കലാമേള 2022 മാർച്ച് 12 ശനിയാഴ്ച്ച ആനിക്കാട് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടത്തപ്പെട്ടു. ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യു ഉദ്ഘാടനം നിർവഹിച്ചു. സെന്റർ പ്രസിഡന്റ് റവ. ജോജി തോമസ് അധ്യക്ഷത വഹിച്ചു.

 ആനിക്കാട് ആരോഹണം, ആനിക്കാട് സെന്റ് തോമസ്, മല്ലപ്പള്ളി സെഹിയോൻ, മല്ലപ്പള്ളി സെന്റ് ആൻഡ്രൂസ്, കൂത്രപ്പള്ളി ജെറുസലേം, ചേലക്കൊമ്പ് സെന്റ് ജോൺസ് എന്നീ പള്ളികളിൽനിന്ന് യുവജനങ്ങൾ പങ്കെടുത്തു.

സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും മാർത്തോമ്മാ യുവജന സഖ്യം ജനറൽ സെക്രട്ടറി റവ.ജോൺ മാത്യു സി നടത്തി. 

മല്ലപ്പള്ളി വെസ്റ്റ് സെന്റർ കലാമേളയിൽ  മല്ലപ്പള്ളി സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ യുവജനസഖ്യം ഒന്നാം സ്ഥാനവും ആനിക്കാട് ആരോഹണ മാർത്തോമാ യുവജനസഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ