വൊക്കേഷണൽ ഹയർ സെക്കൻഡറി ജയിച്ചവർക്കായി തൊഴിൽമേള

 വൊക്കേഷണൽ ഹയർ സെക്കൻഡറി ജയിച്ചവർക്കായി വി.എച്ച്.എസ്.ഇ.വിഭാഗം കരിയർ ഗൈഡൻസ് സെല്ലും ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുംചേർന്ന് ശനിയാഴ്ച 10-ന് പത്തനംതിട്ട കുമ്പഴ എം.പി.വി.എച്ച്.എസ്.എസിൽ തൊഴിൽ മേള നടത്തും. 

ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷൻ ടി.സക്കീർ ഹുസൈൻ അധ്യക്ഷത വഹിക്കും. മിൽമ, കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ, വി ഗാർഡ്, എൽ.ഐ.സി., ആരോഗ്യം, എൻജിനീയറിങ്‌, ട്രാവൽ ആൻഡ് ടൂറിസം, ഓട്ടോമൊബൈൽ, കൊമേഴ്സ് മേഖല തുടങ്ങി 40-ലധികം കമ്പനികൾ പങ്കെടുക്കും. 

പത്രസമ്മേളനത്തിൽ കുമ്പഴ എം.പി.വി.എച്ച്.എസ്.എസ്‌. പ്രിൻസിപ്പൽ ദീപു ഉമ്മൻ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ബി.എസ്.ഉണ്ണിക്കൃഷ്ണൻ, എ.കെ.സജീവ്, പി.എസ്.സ്നേഹരാജ് എന്നിവർ പങ്കെടുത്തു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ