കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസും കാറും തിരുവല്ല ബൈപ്പാസിൽ കൂട്ടിയിടിച്ചു. അപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.
ബൈപ്പാസിലെ ചിലങ്ക ജംഗ്ഷനിൽ ഇന്നലെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. ചെങ്ങന്നൂരിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി ആംബുലൻസും കുറ്റപ്പുഴ സ്വദേശി സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
രോഗിയെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കാറിന്റെ മുൻവശം പൂർണമായും തകർന്നു. തിരുവല്ല പൊലീസ് കേസെടുത്തു.