ആനിക്കാട്ടിലമ്മ ശിവപാർവതി ക്ഷേത്ര പൊങ്കാല ഉത്സവം നാളെ മുതൽ

 ആനിക്കാട്ടിലമ്മ ശിവപാർവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ഏപ്രിൽ ആറിന് തുടങ്ങും. വൈകീട്ട് 7.30-ന് തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമൻ കാളിദാസൻ ഭട്ടതിരി കൊടിയേറ്റും. 8.30-ന് സിനിമാ നടൻ അച്യുതൻ തിരുവരങ്ങ് ഉദ്‌ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് സുരേഷ് ചെറുകര പത്രസമ്മേളനത്തിൽ അറിയിച്ചു.

ഏപ്രിൽ ഏഴിന് വൈകീട്ട് ആറിന് കീരിക്കാട് ഗോകുൽമാരാർ സോപാന സംഗീതം അവതരിപ്പിക്കും. 

എട്ടിന് വൈകീട്ട് ഏഴിന് അംബരീഷ ചരിതം കഥകളി. 

ഒൻപത് രാത്രി എട്ടിന് സുമേഷ് അയിരൂർ സംഗീതമേള നടത്തും. 

10-ന് 11.30-ന് ഉത്സവബലി ദർശനം നടക്കും. 8.30-ന് നാഗർകോവിൽ നൈറ്റ് ബേഡ്‌സ് ഓർക്കസ്ട്ര ഗാനമേള, രാത്രി 9.30-ന് കാവടി ഹിഡുംബൻപൂജ. 

ഏപ്രിൽ 11-ന് വൈകീട്ട് 7.30-ന് പത്തനംതിട്ട ശ്രീരാഗം ഓർക്കസ്ട്രയുടെ ഗാനമേള.

12-ന് രാവിലെ ഒൻപതിന് കാവടിഘോഷയാത്ര തുടങ്ങും. വൈകീട്ട് 6.30-ന് അമ്പലപ്പുഴ വിജയകുമാർ സോപാനസംഗീതം അവതരിപ്പിക്കും. രാത്രി 11-ന് പള്ളിവേട്ടയ്ക്ക് എഴുന്നള്ളിക്കും. 

13-ന് രാവിലെ ഒൻപതിന് ഐ.ജി. പി.വിജയൻ പൊങ്കാല ഉദ്‌ഘാടനം ചെയ്യും. നടൻ ഉണ്ണിമുകുന്ദൻ ലോകസേവാനിധി പുരസ്‌കാരം ഏറ്റുവാങ്ങും. മാതംഗപ്പെരുമ ആനസംരക്ഷണസമിതി ഗജപൂജയും ആനയൂട്ടും നടത്തും. വൈകീട്ട് അഞ്ചിന് ആറാട്ടിനെഴുന്നള്ളിക്കും. 7.30-ന് ഹരിപ്പാട് ദേവസേന ഭജൻ അവതരിപ്പിക്കും. 9.30-ന് ആറാട്ട് വരവ് നടക്കും. കളമെഴുതിപ്പാട്ടും ഉണ്ട്. 10-ന് പ്രബോധിനി ധർമവിചാര വേദിയുടെ ഭജനാഞ്ജലി നടക്കും. 

സെക്രട്ടറി എൻ.ടി. സുനിൽകുമാർ, ഖജാൻജി പി.കെ. അജിത്കുമാർ, കമ്മിറ്റി അംഗങ്ങളായ സുമേഷ് കുമാർ, രാഹുൽകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ