പുതുശേരിയിൽ കാട്ടുപന്നി ശല്യം വീണ്ടും രൂക്ഷമായി

കല്ലൂപ്പാറ പഞ്ചായത്തിലെ പുതുശേരിയിലും സമീപപ്രദേശങ്ങളിലും കാട്ടുപന്നി ശല്യം വീണ്ടും രൂക്ഷമായി.തുണ്ടത്തിൽ ബാബു, മഞ്ഞനാംകുഴിയിൽ എം.സി. പൗലോസ് എന്നിവരുടെ പുരയിടത്തിലെ ഏത്തവാഴ, ചേമ്പ്, പയർ എന്നിവയും മഞ്ഞനാംകുഴിയിൽ സതീഷ് കെ. ഏബ്രഹാമിന്റെ കൃഷിയിടത്തിലെ തെങ്ങിൻ തൈകളും പയറും നാശംവരുത്തി. മഞ്ഞനാംകുഴിയിൽ ചെറിയാൻ അലക്സാണ്ടറിന്റെ പുരയിടത്തിലെ കുടിവാഴകളും നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് കാട്ടുപന്നികൾ കൂട്ടമായെത്തി കൃഷികൾ നശിപ്പിച്ചത്.

വാഴകൾ കുത്തിമറിച്ചിട്ട് ചുവടുഭാഗം ഭക്ഷിച്ചശേഷമാണ് കാട്ടുപന്നികൾ സ്ഥലംവിടുന്നത്. പ്രദേശങ്ങളിൽ അടുത്തിടെ കാട്ടുപന്നി ശല്യം കുറവായിരുന്നു. ദിവസങ്ങളായി മഴ പെയ്തു തുടങ്ങിയതോടെയാണ് വീണ്ടും ഇവ കൃഷിയിടങ്ങളിലേക്കെത്താൻ തുടങ്ങിയത്. കാട്ടുപന്നി ശല്യത്തിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ