കോവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സർക്കാർ നിർത്തി

 കോവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സർക്കാർ നിർത്തി. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. കഴിഞ്ഞ ദിവസം 223 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 10,673 സാമ്പിളുകളാണ് പരിശോധിച്ചിരുന്നത്.

ഓരോ ദിവസം കൂടുംതോറും സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞുവരികയാണ്. കഴിഞ്ഞ ദിവസം കാസർകോട് ഒരൊറ്റ കേസ് പോലും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് ഏറ്റവും കുറവ് കേസ് റിപ്പോർട്ട് ചെയ്തിരുന്നത്. നാല് കേസുകളായിരുന്നു ഈ ജില്ലകളിൽ. എട്ട് ജില്ലകളിലായിരുന്നു കോവിഡ് കേസുകൾ രണ്ടക്കം കടന്നിരുന്നത്. 

അതേസമയം സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചിരുന്നു. രണ്ട് വര്‍ഷം നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്.ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനി നടപടി ഉണ്ടാവില്ല. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷ്‌കര്‍ഷിക്കുന്നത് പ്രകാരമുള്ള മാസ്‌കും ശുചിത്വവും തുടരണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെ നിർദേശ പ്രകാരമായിരുന്നു​ സംസ്ഥാന സർക്കാറിന്‍റെ ഉത്തരവ്. കണ്ടെയ്​ൻമെന്‍റ്​ സോണുകൾ, ആൾക്കൂട്ട നിയന്ത്രണം, സാമൂഹിക അകലം എന്നിവയെല്ലാം ഒഴിവാക്കി. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ