എഴുമറ്റൂരിൽ കാറ്റിൽ നിരവധി വീടുകൾ തകർന്നു

 എഴുമറ്റൂർ, കോട്ടാങ്ങൽ പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും കനത്ത  നാശം വിതച്ചു. പത്തോളം വീടുകളുടെ മുകളിൽ മരങ്ങൾ വീണു. പലയിടത്തും പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി ബന്ധവും തകരാറിലായി. എഴുമറ്റൂർ പഞ്ചായത്ത് രണ്ടാം വാർഡിലാണ് ഏറെ നഷ്ടം ഉണ്ടായിരിക്കുന്നത്. മലയിക്കീഴ്, ഉപ്പൻമാവ്, വട്ടരി തുടങ്ങിയ സ്ഥലങ്ങളിൽ വീടുകൾക്ക് മുകളിലെ ഷീറ്റുകൾ കാറ്റിൽപ്പറന്നു പോയി. 

വട്ടരിയിൽ മധുവിന്റെ വീടിന് മുകളിലേക്ക് തേക്കുമരം വീണു. ഇവിടെ വൈദ്യുതി പോസ്റ്റും ചുവടിളകിവീണു. മാവേലിൽ ജോസ്, കൂലിപ്പാറ പുത്തൻവീട്ടിൽ ചന്ദ്രൻ, കൂലിപ്പാറ പുത്തൻവീട്ടിൽ സരസ്വതി എന്നിവരുടെ വീടുകളുടെ മേൽക്കൂര കാറ്റിൽപ്പെട്ട് ദൂരേക്ക്‌ തെറിച്ചുപോയി. പഞ്ചായത്ത് അംഗം പി.ടി.രജീഷ് കുമാറിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. കുളത്തകം, പറത്താനം, ഊട്ടുകുളം എന്നിവിടങ്ങളിലും മരങ്ങൾ വീണ് ലൈനുകൾ പൊട്ടി. മല്ലപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിൽ കീഴ്വായ്പൂര് മടുക്കണ്ണിൽ ഭാഗത്ത് മരം വീണു ഒരു പോസ്റ്റ് ഒടിഞ്ഞു. 


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ