മല്ലപ്പള്ളി താലുക്ക്‌ ആശുപത്രിയില്‍ സ്റ്റാഫ്‌ നഴ്‌സ്‌, ലാബ്‌ ടെക്‌നിഷ്യ൯, ഫാര്‍മസിസ്റ്റ്‌ ഒഴിവ്‌

മല്ലപ്പള്ളി താലുക്ക്‌ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ്‌ നഴ്‌സ്‌, ലാബ്‌ ടെക്നിഷ്യന്‍ ഫാര്‍മസിസ്റ്റ്‌ എന്നി തസ്തികയില്‍ ഒഴിവുണ്ട്‌. ജനറല്‍/ബിഎസ്‌സി നഴ്‌സിങ്‌ ബിരുദം നഴ്‌സിങ്‌ കണ്‍സില്‍ റജിസ്ട്രേഷന്‍ (സ്റ്റാഫ്‌ നഴ്‌സി, ഡിഎംഎല്‍ടി/ബിഎസ്സി എംഎല്‍ടി, പാരാ മെഡിക്കല്‍ കാണ്‍സില്‍ റജിസ്ട്രേഷന്‍ (ലാബ്‌ ടെക്നിഷ്യന്‍), ഗവ. അംഗീകൃത ബി.ഫാം/ഡി.ഫാം, ഫാര്‍മസി കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ്‌ (ഫാര്‍മസിസ്റ്റ്‌) എന്നിവയാണ്‌ യോഗ്യത.

2022 ഏപ്രില്‍ 1ന്‌ 40 വയസ്സാണ്‌ ഉയര്‍ന്ന പ്രായപരിധി.ഏപ്രിൽ 11ന്‌ 10 മണിക്ക് സ്‌റ്റാഫ്‌ നഴ്‌സിന്റെയും 1.30 മണിക്ക് ലാബ്‌ ടെക്നിഷ്യന്‍ ഫാര്‍മസിസ്റ്റ്‌ എന്നിവയുടെയും അഭിമുഖം താലൂക്ക്‌ ആശുപ്രതിയില്‍ നടക്കുമെന്ന്‌ സുപ്രണ്ട്‌ അറിയിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ