സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. വൈകുന്നേരം 6:30നും 11നു മിടയില്‍ 15 മിനിറ്റാണ് നിയന്ത്രണം. നഗരപ്രദേശങ്ങളിലും ആശുപത്രികളിലും നിയന്ത്രണം ഉണ്ടാവില്ല.

കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി വിതരണത്തില്‍ കുറവ് വന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നാണ് പ്രതിസന്ധി. വൈദ്യുതി ഉപയോഗം കൂടിയാല്‍ നിയന്ത്രണം നീട്ടേണ്ടി വരും എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ബദല്‍ മാര്‍​ഗം കണ്ടെത്തിയിട്ടുണ്ട് എന്നും വൈദ്യുതി നിയന്ത്രണം രണ്ട് ദിവസം മാത്രമെന്നുമാണ് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍ കുട്ടി വ്യക്തമാക്കിയത്.

വൈദ്യുതി ഉപഭോഗം കൂടുതലുള്ള സമയത്ത് കേരളത്തില്‍ 400 മുതല്‍ 500 മൊഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട്. കോഴിക്കോട് താപവൈദ്യുതി നിലയം പ്രവര്‍ത്തിപ്പിച്ചും ആന്ധാപ്രദേശില്‍ നിന്ന് 200 മൊഗാ വാട്ട് വൈദ്യുതി വാങ്ങിയും പ്രതിസന്ധി മറികടക്കാനാണ് ശ്രമം. വ്യാഴാഴ്ച മുതലാണ് വൈദ്യുതി നിയന്ത്രണം തുടങ്ങിയത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ