മല്ലപ്പള്ളി - മുരണി റോഡിൽ മതിലിടിഞ്ഞു റോഡ് കുളമായി

മല്ലപ്പള്ളി - മുരണി റോഡിൽ സ്വകാര്യ സ്കൂളിന്റെ മതിൽ ഇടിഞ്ഞ് റോഡിലേക്ക് മണ്ണ് നിരന്നിട്ടും ഇവ നീക്കം ചെയ്യാത്തത് യാത്രക്കാരെ വലയ്ക്കുന്നു. സ്കൂളിന്റെ മതിൽക്കെട്ടിനുള്ളിൽ നിറച്ചിരുന്ന മണ്ണ് റോഡിൽ മുഴുവൻ നിരന്നിരിക്കുവാണ്.

 മഴ പെയ്തതോടെ മണ്ണ് കുതിർന്ന് റോഡിലേക്ക് ചെളിയായി വ്യാപിച്ചിരിക്കുകയാണ്. മതിലിൽ കെട്ടാൻ ഉപയോഗിച്ചിരുന്ന കല്ലുകളും വഴിയിൽ നിരന്നുകിടക്കുകയാണ്. 

ടൂ വീലർ യാത്രക്കാരും കാൽന‌ടയാത്രക്കാരും ഏറെ പാടുപെട്ടാണ് ഇപ്പോൾ ഈ വഴി യാത്ര ചെയുന്നത്. ഇവിടെ വാഹന യാത്രക്കാർ അപകടത്തിൽപ്പെടാൻ സാദ്ധ്യതയേറെയായതിനാൽ ഇവ അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ