ജില്ലയിലെ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതർക്ക് വായ്പയ്ക്ക് അപേക്ഷിക്കാം

 പത്തനംതിട്ട ജില്ലയിലെ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതർക്ക് വസ്തു, ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയിൽ സ്വയംതൊഴിൽ, വിവാഹം, ഭവനം, ഭവന പുനരുദ്ധാരണം, വാഹന (ഓട്ടോറിക്ഷ മുതൽ ടാക്‌സി കാർ, ഗുഡ്‌സ് കാരിയർ ഉൾപ്പടെയുള്ള കൊമേഴ്‌സ്യൽ വാഹനങ്ങൾ) വായ്പകൾക്ക് അപേക്ഷിക്കാം. സ്വയംതൊഴിൽ, വാഹന വായ്പയ്ക്ക് കുടുംബ വാർഷിക വരുമാനം 3,50,000 രൂപയിൽ കവിയരുത്.

പ്രായം 18നും 55നും മദ്ധ്യേ. വാഹന വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് ലൈസൻസ് ഉണ്ടായിരിക്കണം. അപേക്ഷാഫോമും കൂടുതൽ വിവരങ്ങൾക്കും എം.സി റോഡിൽ പന്തളം പോസ്റ്റ് ഓഫീസിനു സമീപമുള്ള അഞ്ജലി ബിൽഡിംഗിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കോർപറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. 

ഫോൺ: 9400068503.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ