തിരുവല്ല ദീപാ ജങ്ഷനിൽ ബസ് സ്‌കൂട്ടറിലും ഓട്ടോയിലും ഇടിച്ചു

 തിരുവല്ല ദീപാ ജങ്ഷനിൽ നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. മല്ലപ്പള്ളി വെസ്റ്റ് ജിത്തു നിവാസിൽ മനോജ് കുമാറി(45)നാണ് പരിക്കേറ്റത്. വലതുകൈ ബസിനടിയിൽപ്പെട്ട് അരഞ്ഞ നിലയിലായിരുന്നതിനാൽ മുട്ടിന് മുകളിൽവെച്ച് മുറിച്ചുനീക്കി.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മനോജ്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ കോട്ടയം ഭാഗത്തേക്ക് പോയ സ്വകാര്യ ബസാണ് നിയന്ത്രണം തെറ്റിയത്. തിരുവല്ലയിലെ സ്വകാര്യ വസ്ത്രസ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ മനോജ് സ്‌കൂട്ടറിൽ ജോലിക്ക് വരുകയായിരുന്നു.

നിയന്ത്രണംവിട്ട ബസ് സ്‌കൂട്ടറിൽ ഇടിച്ചശേഷം ഓട്ടോറിക്ഷയിലും തട്ടി. ദീപാ ടവറിന്റെ മതിൽ ഇടിച്ചുതകർത്താണ് നിന്നത്. മറ്റാർക്കും പരിക്കില്ല. ക്രെയിൻ ഉപയോഗിച്ചാണ് ബസ് നീക്കിയത്. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് ബസിന്റെ നിയന്ത്രണം തെറ്റിയതെന്നാണ് പോലീസ് പ്രാഥമികമായി കരുതുന്നത്.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ