കല്ലൂപ്പാറയിൽ കാട്ടുപന്നിയെ വെടി വച്ചു കൊന്നു

 കല്ലൂപ്പാറയിൽ കൃഷി നശിപ്പിക്കാനിറങ്ങിയ കാട്ടുപന്നിയെ വെടി വച്ചു കൊന്നു. കല്ലൂപ്പാറ കരിമ്പിൽ റെജിയുടെ പുരയിടത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെ എഴുപത് കിലോയിലധികം തൂക്കം വരുന്ന പെൺപന്നിയെ എം പാനൽ ഷൂട്ടർ ജോസ് പ്രകാശ് വെടിെവച്ചത്. 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറിയാൻ മണ്ണഞ്ചേരി, വാർഡ് അംഗം ടി.ടി.മനു, കർഷക ജാഗ്രതാ സമിതി അംഗങ്ങളായ ലെജു ഏബ്രഹാം, ടിജോ ജോസഫ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്കരിച്ചു. 

സർക്കാർ ഉത്തരവിറങ്ങിയതോടെ ഓണററി വൈൽഡ് ലൈഫ് വാർഡന്റെ അധികാരം ഉപയോഗിച്ച് പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ രണ്ട് എം പാനൽ ഷൂട്ടർമാരെ ചുമതലപ്പെടുത്തിയിരുന്നു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ