മല്ലപ്പള്ളി കോട്ടാങ്ങൽ പുത്തൂർപ്പടിയിൽ ബൈക്കും റെഡിമിക്സ് വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബെക്ക് യാത്രികന് ദാരുണാന്ത്യം. ചുങ്കപ്പാറ കല്ലു കൊമ്പിൽ വീട്ടിൽ ഉമ്മർ റാവുത്തറാണ് മരണപെട്ടത്.
കോട്ടാങ്കൽ വായ്പൂർ റൂട്ടിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കും ലോറിയും കൂടിയിടിച്ച ആഘാതത്തിൽ ലോറിയുടെ അടിയിൽ അകപ്പെട്ട ഉമ്മറിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.
പെരുമ്പെട്ടി പോലിസ് സ്ഥലത്തെത്തിയാണ് മൃതദേഹം റോഡിൽ നിന്നും മാറ്റിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ലോറി ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചതാകാം അപകട കാരണമെന്ന് പൊലീസ് പറയുന്നു.
News Courtsey: www.janamaithripampadynews.com