തിരുവല്ല സ്വദേശിയായ വനിതാ ഡോക്ടറും കുടുംബം സഞ്ചരിച്ച കാർ തോട്ടിലേയ്ക്കു മറിഞ്ഞു

തിരുവല്ല സ്വദേശിയായ വനിതാ ഡോക്ടറും കുടുംബവും ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് വാഹനമോടിച്ച് ഒടുവിൽ വഴി തെറ്റി കാർ തോട്ടിലേയ്ക്കു മറിഞ്ഞു. നിറയെ വെള്ളം നിറഞ്ഞു കിടന്ന തോട്ടിലൂടെ ഒഴുകിയ കാറിൽ നിന്ന് ഡോക്ടറും കുടുംബവും അത്ഭുതകരമായി രക്ഷപെട്ടു. 

തിരുവല്ല സ്വദേശിയായ ഡോക്ടർ സോണിയ, ഇവരുടെ മൂന്നു മാസം പ്രായമായ കുട്ടി, കാർ ഓടിച്ചിരുന്ന ഇവരുടെ ബന്ധു, ഡോക്ടർ സോണിയയുടെ മാതാവ് എന്നിവരാണ് അത്ഭുതകരമായി രക്ഷപെട്ടത്.

വ്യാഴാഴ്ച രാത്രി 11 മണിയോടെ കോട്ടയം നാട്ടകം പാറേച്ചാൽ ബൈപ്പാസിലാണ് സംഭവം. എറണാകുളത്തു നിന്നും തിരുവല്ലയിലേയ്ക്കു മടങ്ങുകയായിരുന്നു ഇവർ.

ഇവർ ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ നൽകിയാണ് കാർ ഓടിച്ചത്. ഇതിനിടെ ലൊക്കേഷൻ തെറ്റിയ ഇവർ പാറേച്ചാൽ ബൈ്പ്പാസിൽ എത്തുകയായിരുന്നു. തുടർന്ന് കാർ വഴി തെറ്റി സമീപത്തെ തോട്ടിലേയ്ക്കു മറിയുകയായിരുന്നു.

കാർ അപകടത്തിൽപ്പെട്ട ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് വടം ഇട്ടു കൊടുത്ത് തോട്ടിൽ വീണ കാറിനുള്ളിൽ നിന്നും നാലു പേരെയും രക്ഷപെടുത്തി പുറത്തെടുത്തു. തുടർന്നു ഇവരെ സമീപത്തെ ഒരു വീട്ടിൽ എത്തിച്ചു. ഈ വീട്ടിൽ നിന്നും അപകടത്തിൽപ്പെട്ടവർക്ക് ധരിക്കാനുള്ള വസ്ത്രം അടക്കം നൽകി. ഈ വസ്ത്രങ്ങൾ ധരിച്ചാണ് ഇവർ ഇവിടെ നിന്നും മടങ്ങിയത്. ഇതിനു ശേഷം

ഓടിക്കൂടിയ നാട്ടുകാർ വിവരം അറിയിച്ചതോടെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസ്, അഗ്നിരക്ഷാ സേനാ സംഘങ്ങൾ സ്ഥലത്ത് എത്തി. കാറിനുള്ളിലുണ്ടായിരുന്ന ആർക്കും പരിക്കുണ്ടായിരുന്നില്ല. വാഹനം ഇപ്പോഴും വെള്ളത്തിൽ നിന്ന് ഉയർത്തിയിട്ടില്ല.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ