കറുകച്ചാൽ സബ്‌സ്റ്റേഷൻ പ്രവർത്തനം നിലച്ചു

മല്ലപ്പള്ളി 110 കെ.വി.സബ്‌സ്റ്റേഷനിൽനിന്ന് കറുകച്ചാൽ 33 കെ.വി.സബ്‌സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് കറുകച്ചാൽ 33 കെ.വി.സബ്‌സ്റ്റേഷൻ പ്രവർത്തനം മുടങ്ങി. സബ്‌സ്റ്റേഷനിൽ നിന്ന് മല്ലപ്പള്ളി പാലം വരെ മണ്ണിനടിയിൽക്കൂടിയുള്ള കേബിൾ തകരാറിലായതാണ് മുടക്കത്തിന് ഇടയാക്കിയത്. പാലം കഴിഞ്ഞ് പോസ്റ്റുകളിൽ കൂടിയാണ് ലൈൻ പോകുന്നത്. 

മൂന്ന് ദിവസമായി മറ്റ് സ്ഥലങ്ങളിൽ നിന്ന് നേരിട്ടാണ് കറുകച്ചാൽ, പത്തനാട് മേഖലകളിൽ വൈദ്യുതി വിതരണം നടത്തുന്നത്. ജൂൺ ആദ്യ ആഴ്ചയിലും ഇതേ തടസ്സം നേരിട്ടിരുന്നു. അന്ന് ആനിക്കാട്, നൂറോമ്മാവ്, പുല്ലുകുത്തി ഭാഗത്തുനിന്ന് കറുകച്ചാൽ മേഖലയിലേക്ക് വൈദ്യുതി നൽകിയിരുന്നു. ഇതേത്തുടർന്ന് ഓവർലോഡായതു കാരണം പുല്ലുകുത്തി ഫീഡർ നിലച്ചു ഇവിടെയും വൈദ്യുതി വിതരണം മുടങ്ങിയിരുന്നു.

തടസ്സം വീണ്ടും ആവർത്തിച്ചതിനെത്തുടർന്ന് കോട്ടയം- കോഴഞ്ചേരി സംസ്ഥാന പാതയിൽ കുഴിയെടുത്ത് അധികൃതർ പരിശോധന നടത്തുന്നുണ്ട്. സബ്‌സ്റ്റേഷൻ കവാടത്തിനരികിലാണ് കേബിൾ നന്നാക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് കേബിൾ യോജിപ്പിച്ചെങ്കിലും ചാർജ് ചെയ്തിട്ടില്ലെന്ന് സബ് സ്റ്റേഷൻ അധികൃതർ പറഞ്ഞു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ